Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 75 Tree

Kollam

ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ള​ജിൽ 75 വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു

കൊ​ല്ലം: 75-ാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ള​ജി​ല്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 75 വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു. ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ള​ജും സേ​വ്യ​ര്‍ ബോ​ര്‍​ഡും സം​യു​ക്ത​മാ​യാ​ണ് വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ട​ത്.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കൊ​ല്ലം സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് കോ​ശി ജോ​ണ്‍ നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് അ​ങ്ക​ണ​ത്തി​ല്‍​ന​ട​ന്ന ച​ട​ങ്ങി​ല്‍ ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. മ​നോ​ഹ​ര്‍ ഡി. ​മു​ല്ല​ശേ​രി, കോ​ള​ജ് മാ​നേ​ജ​രും സേ​വ്യ​ര്‍ ബോ​ര്‍​ഡ് സ​തേ​ണ്‍ റീ​ജണൽ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യ ഡോ. ​ജോ​സ​ഫ് ജോ​ണ്‍, സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി​നി​ലാ​ല്‍ ബി, ​ഐ​ക്യു​എ​സി കോ​ഡി​നേ​റ്റ​ര്‍ ഡോ. ​നി​ഷ പി. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗ​വും ഐ​ക്യു​എ​സി​യും സം​യു​ക്ത​മാ​യാ​ണ് ഈ ​ഹ​രി​ത പ​ദ്ധ​തി സം​ഘ​ടി​പ്പി​ച്ച​ത്.

 

Latest News

Corehub Up